Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ശുചീകരണ...

'ശുചീകരണ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം നഗരസഭ ഉറപ്പാക്കണം'

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭയുടെ കീഴിൽ വിവിധ വാർഡുകളിൽ വർഷങ്ങളായി ജൈവ-അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ശുചീകരണ തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നഗരസഭാ ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന്​ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി നഗരത്തിന്‍റെ പ്രധാന വാർഡുകളിലെ വീടുകളിൽ ചെന്ന് ജൈവ-അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന തൊഴിലാളികളാണിവർ. അതുകൊണ്ടുതന്നെ ഈ വിഭാഗം തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ നഗരസഭാ അധികാരികൾ പ്രത്യേക താൽപര്യമെടുക്കണമെന്നും പുതിയതായി കർമസേനകൾ രൂപവത്​കരിക്കുമ്പോൾ ഈ വിഭാഗം തൊഴിലാളികളെയും അതിൽ ഉൾപ്പെടുത്തി അവരുടെ തൊഴിൽ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ല ശുചീകരണ തൊഴിലാളി യൂനിയൻ ജില്ല കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ്​ കമ്മറ്റി അംഗം പി.എസ്​. നായിഡു അധ്യക്ഷത വഹിച്ച കൺവെൻഷനിൽ യൂനിയൻ ജനറൽ സെക്രട്ടറി കല്ലയം ജോയി, സുനിൽ മതിലകം, കാലടി പ്രേമചന്ദ്രൻ, മൈക്കിൾ ബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ശരത് സ്വാഗതവും പാപ്പാട് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story