Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭൂമിക്ക് മുൻകാല...

ഭൂമിക്ക് മുൻകാല പ്രാബല്യത്തോടെ സൗജന്യ തരംമാറ്റത്തിന്​ അനുമതി

text_fields
bookmark_border
തിരുവനന്തപുരം: അനന്തരാവകാശികൾക്ക് ഉടമാവകാശം ലഭിച്ച ഭൂമിക്ക് മുൻകാല പ്രാബല്യത്തോടെ സൗജന്യ തരംമാറ്റം അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2017 ഡിസംബർ 30ന് ശേഷം ധനനിശ്ചയം, വിൽപത്രം എന്നിവ പ്രകാരം കൈമാറ്റത്തിലൂടെ അനന്തരാവകാശികൾക്ക് ഉടമാവകാശം ലഭിച്ച, 25 സെന്‍റിൽ താഴെ വിസ്​തൃതിയുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിക്ക് 2021ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ തരംമാറ്റത്തിന് സാധിക്കും. നേരത്തേ ഈ വിഷയം ലാന്‍റ്​ റവന്യൂ കമീഷണർ സർക്കാറിന് മുന്നിൽ കൊണ്ടുവന്നിരുന്നു. അത് വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ന്യായവും അനുഭാവപൂർവവുമായി പരിഗണിക്കേണ്ട വിഷയമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. 25 സെന്‍റിൽ അധികരിക്കാത്ത വിസ്തൃതിയുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിക്കാണ് സൗജന്യ തരംമാറ്റത്തിന് അർഹതയുള്ളത്. സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള ഭൂമി 2017 ഡിസംബർ 30ന് ശേഷം നടത്തിയ ഭാഗപത്രം, അനന്തരാവകാശികളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ നൽകുന്ന ഇഷ്ടദാനം (ധനനിശ്ചയം), വിൽപത്രം എന്നിവ പ്രകാശം കൈമാറി ലഭിച്ചവർക്ക് ഇളവ് ലഭിക്കും. 25 സൻെറിൽ അധികരിച്ച വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിൽനിന്നാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതെങ്കിൽ ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story