Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതസ്തിക...

തസ്തിക വെട്ടിക്കുറയ്ക്കൽ; സ്റ്റേഷനറി വകുപ്പില്‍ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: സ്റ്റേഷനറി വകുപ്പില്‍ അന്യായമായി തസ്തിക വെട്ടിക്കുറയ്ക്കുന്നതിനെതിരെയും ​പ്രമോഷനുകളും നിയമനങ്ങളും മരവിപ്പിക്കുന്നതിനെതിരെയും സ്റ്റേഷനറി വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്​. വകുപ്പിനെ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ശിപാര്‍ശ ചെയ്യുന്ന ഔദ്യോഗിക വര്‍ക്ക്-സ്റ്റഡി റിപ്പോര്‍ട്ടിനെ അവഗണിച്ച്​, വകുപ്പിന്‍റെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തുന്ന രീതിയില്‍ പകുതിയിലധികം തസ്തികകള്‍ വെട്ടിക്കുറയ്ക്കാനാണ്​ സർക്കാർ നീക്കം. 2022 ജൂൺ 17ന്​ പ്രിന്‍റിങ്​ ആൻഡ്​​ സ്റ്റേഷനറി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്റ്റേഷനറി വകുപ്പിലെ 238 തസ്തികകളില്‍‍ 125 തസ്തികകളും‍ വാനിഷിങ്​ കാറ്റഗറി ആക്കാനും പ്രമോഷനുകളും നിയമനങ്ങളും മരവിപ്പിക്കാനും തീരുമാനമെടുക്കുകയായിരുന്നെന്ന്​ ഭാരവാഹികൾ ആരോപിച്ചു. സ്റ്റേഷനറി കേന്ദ്രീകൃതമായി വാങ്ങാതെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും‍ ഇ-മാര്‍ക്കറ്റ് പ്ലേസില്‍നിന്ന്​ നേരിട്ട് വാങ്ങുന്നതാണ് ലാഭകരമെന്നും ഇ-ഓഫിസ് സോഫ്റ്റ്‍വെയര്‍ നടപ്പാക്കിയതിനാല്‍ സ്റ്റേഷനറിയുടെ ഉപയോഗം കുറഞ്ഞു എന്നുമുള്ള നിരീക്ഷണങ്ങള്‍ യാഥാർഥ്യത്തിന് നിരക്കാത്തതാണ്. ഓരോ സര്‍ക്കാര്‍ ഓഫിസും സാധനങ്ങള്‍ ഇ-മാര്‍ക്കറ്റ് പ്ലേസില്‍നിന്ന്​ വാങ്ങുകയാണെങ്കില്‍‍ സംസ്ഥാനമൊട്ടാകെയുള്ള എല്ലാ ഓഫിസുകള്‍ക്കുമായി ആകെ എത്ര തുക അനുവദിക്കേണ്ടിവരുമെന്ന്​ കണക്കാക്കുകയോ നിലവിലുള്ള ചെലവുമായി താരതമ്യപഠനം നടത്തുകയോ ചെയ്തിട്ടില്ല. ഇ-ഓഫിസ് സോഫ്റ്റ്‍വെയറിന്‍റെ വരവോടെ കമ്പ്യൂട്ടർ അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെ ആവശ്യം പലമടങ്ങ് വർധിച്ചിട്ടുണ്ട്. സര്‍ക്കാറിന്‍റെ ആധുനീകരണ നയങ്ങളോട് വകുപ്പ് അനുകൂലമായി പ്രതികരിക്കുമ്പോഴും സ്റ്റേഷനറി വകുപ്പിന്‍റെ നവീകരണത്തിനും വൈവിധ്യവത്​കരണത്തിനുമായി വകുപ്പ് സമര്‍പ്പിച്ചിരുന്ന പദ്ധതികളോട് സര്‍ക്കാര്‍ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്. തീരുമാനത്തില്‍നിന്ന്​ സര്‍ക്കാര്‍ പിന്മാറാത്തപക്ഷം സ്റ്റേഷനറി വകുപ്പിലെ ജീവനക്കാര്‍ എല്ലാവരെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് സ്റ്റേഷനറി വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി ഷാജി ആല്‍ബര്‍ട്ട് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story