Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓച്ചിറ സ്വദേശി സൗദിയിൽ...

ഓച്ചിറ സ്വദേശി സൗദിയിൽ നിര്യാതനായി

text_fields
bookmark_border
ഓച്ചിറ സ്വദേശി സൗദിയിൽ നിര്യാതനായി
cancel
ഓച്ചിറ: സൗദിയിലെ അൽ ഹസയിൽ ഓച്ചിറ സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. ഓച്ചിറ ചങ്ങൻകുളങ്ങര പടയനാട്ട് പരേതനായ ശങ്കരന്‍റെ മകൻ അനൽകുമാറാണ് (56) മരിച്ചത്. ഏഴു വർഷമായി നാട്ടിൽ എത്തിയിട്ട്. അൽ ഹസയിലെ കമ്പനി കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയതിനെ തുടർന്ന് പലയിടങ്ങളിലും മാറി മാറി ജോലി ചെയ്തുവരുകയായിരുന്നു. കഴിഞ്ഞ ദിവസവും ഉടനെ നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സുഹൃത്തുക്കൾ അറിയിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: രമാദേവി (സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ, കുതിരപ്പന്തി ) മക്കൾ: അനഘ, അരവിന്ദ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story