Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:40 AM IST Updated On
date_range 27 Jun 2022 5:40 AM ISTകോളജ് യൂനിയൻ ഉദ്ഘാടനം
text_fieldsbookmark_border
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളജ് ഓഫ് നഴ്സിങ് കോളജ് യൂനിയന്‍റെ ഉദ്ഘാടനം നടൻ ശരത്ദാസും സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്‍റെ ഉദ്ഘാടനം നടൻ രാജേഷ് ഹെബ്ബാറും നിർവഹിച്ചു. നഴ്സിങ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്സിന്‍റെ യാത്രയയപ്പ് ചടങ്ങ് ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മാസ്റ്റർ നിരഞ്ജനും ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കോളജ് സെക്രട്ടറി സ്വാമി വിശാലാനന്ദ ഭദ്രദീപം തെളിച്ചു. പ്രിൻസിപ്പൽ പ്രഫ. ഗ്രേസമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രഫ. കവിത വി.ജി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എ. മനോജ്, പി.ടി.എ പ്രസിഡന്റ് പി. പ്രസന്നകുമാർ, അസി. പ്രഫ. റ്റീന സാമുവൽ എന്നിവർ സംസാരിച്ചു. വയോജന പീഡനവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു വർക്കല: ലോക വയോജന പീഡന വിരുദ്ധ ബോധവത്കരണ പരിപാടി സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ കേരള വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചു. മടവൂർ സി.എൻ.പി.എസ് യു.പി.എസ്, പാളയംകുന്ന് ഗവ. എച്ച്.എസ്.എസ്, മടവൂർ എൻ.എസ്.എസ് എച്ച്.എസ്.എസ്, പനയറ എസ്.എൻ.വി എച്ച്.എസ്.എസ്, മുത്താന ആർ.കെ.എം യു.പി.എസ്, ഞെക്കാട് ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. കവി ബാബു പാക്കനാർ, കേരള യൂനിവേഴ്സിറ്റി റിട്ട. സീനിയർ പ്രോഗ്രാം ഓഫിസർ എം. ഷാജഹാൻ, സാഹിത്യകാരൻ മടവൂർ രാധാകൃഷ്ണൻ, റിട്ട. ആയുർവേദ ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി. അജിത്ത് കുമാർ, മുത്താന സുധാകരൻ, നാസർ മുത്താന, സിവിൽ െപാലീസ് ഓഫിസർമാരായ ബിജു സി.ജെ, കവിത, ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിലെ സ്റ്റുഡൻസ് െപാലീസ് കാഡറ്റുകൾ എന്നിവരും പങ്കെടുത്തു. വിവിധ സ്കൂളുകളിലായി അപർണരാജ്, എ.എസ്. സ്‌മിത, ശ്രീലക്ഷ്മി, ഫഹദ് ഫൈസൽ, സൽമ എന്നീ വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രഥമാധ്യാപകരായ എൻ. നിഷാഖാൻ, സിനി, ഒ.ബി. കവിത, സീനിയർ അസി. അന്നമ്മ പണിക്കർ, സ്മിത, എൻ. സന്തോഷ് എന്നിവർ അധ്യക്ഷത വഹിച്ചു. റോട്ടറി ഭാരവാഹികൾ വർക്കല: റോട്ടറി ക്ലബ് ഇന്റർനാഷനലിന്‍റെ പുതിയ ക്ലബ് റോട്ടറി ക്ലബ് ഓഫ് വർക്കല ഹെറിറ്റേജ് എന്ന പേരിൽ വർക്കലയിൽ ആരംഭിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ശ്രീനിവാസൻ ചാർട്ടർ പ്രസന്റേഷൻ നടത്തി. ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ട്രൈനർ ശശികുമാർ, ഡിസ്ട്രിക്ട് മെംബർഷിപ് ചെയർമാൻ കെ.ജെ. രാജീവ്, അസി. ഗവർണർ സജിത് കുമാർ, ക്ലബ് അഡ്വൈസർ അജീഷ്.എം.എസ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഷേർഷ കമാൽ, സെക്രട്ടറി രാജു പുരുഷോത്തമൻ, ട്രഷറർ ഷാജി ഓലപ്പുര എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story