Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാണാതായ ബി.എസ്​.എഫ്...

കാണാതായ ബി.എസ്​.എഫ് സൈനികൻ അവശനിലയിൽ നാട്ടിലെത്തി; ദുരൂഹത തുടരുന്നു

text_fields
bookmark_border
കൊട്ടാരക്കര: ഡൽഹിയിൽ കാണാതായതായി കുടുംബം പരാതി നൽകിയ പുത്തൂർ വെണ്ടാർ സ്വദേശിയായ ബി.എസ്​.എഫ് സൈനികൻ അവശനിലയിൽ നാട്ടിലെത്തി. സംഭവത്തിൽ ദുരൂഹത തുടരുന്നു. പുത്തൂർ വെണ്ടാർ കാട്ടൂർ അഴികത്ത് വീട്ടിൽ പരേതനായ ഭാസ്​കരപിള്ളയുടെയും പൊന്നമ്മയുടെയും മകൻ ബി.പി. സുരേഷ്​കുമാറാണ്​ (47) ശനിയാഴ്ച രാത്രി നാട്ടിലെത്തിയത്. ഇദ്ദേഹത്തി‍ൻെറ ബാഗും ഫോണും നഷ്ടപ്പെട്ടിരുന്നു. അവശനിലയിൽ കേരള എക്സ്​പ്രസിൽ യാത്ര ചെയ്യുകയായിരുന്ന സുരേഷ്​കുമാർ​ ട്രെയിനിൽ ഭക്ഷണം കൊണ്ടുവന്നയാളുടെ സഹായത്തോടെ ഭാര്യ ശിവകുമാരിയെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ച്​ ബന്ധുക്കൾ കായംകുളം റെയിൽവേ സ്റ്റേഷനിലെത്തി സുരേഷിനെ ട്രെയിനിൽ കണ്ടെത്തി. അവശനിലയിലായ സൈനിക‍​ൻെറ വാച്ചും സ്വർണമോതിരവും കഴുത്തിൽ അണിഞ്ഞിരുന്ന ഏലസും നഷ്ടമായിരുന്നു. എന്താണ്​ സംഭവിച്ചതെന്ന്​ ഓർത്തെടുക്കാൻ ബുദ്ധിമുട്ട്​ നേരിടുന്ന സൈനികനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈമാസം 18ന് യു.പിയിലെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിൽ വരാൻ ഡൽഹിയിൽ എത്തിയതായിരുന്നു സുരേഷ്​കുമാർ. ബുധനാഴ്ച നാട്ടിൽ വരുന്നതും കാത്തിരിക്കുകയായിരുന്നു കുടുംബം. എന്നാൽ, ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ഇതിനിടെ ഡൽഹിയിലെ രണ്ടുസ്​ഥലത്തുനിന്നായി സുരേഷി‍ൻെറ ബാഗും പഴ്സും കിട്ടിയവർ ഭാര്യ ശിവകുമാരിയുടെ നമ്പറിൽ വിളിച്ചറിയിച്ചിരുന്നു. പഴ്സ്​ കിട്ടിയ ആൾ ഡൽഹിയിലെ മന്ദിർ മാർഗ് പൊലീസ്​ സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന്​ ഡൽഹി പൊലീസ്​ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഭർത്താവിനെ കാണാനില്ലെന്ന്​ കാട്ടി ഭാര്യ ശിവകുമാരി പുത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story