Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.എൽ.എയുടെ...

എം.എൽ.എയുടെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്​; പൊലീസ് തടഞ്ഞു

text_fields
bookmark_border
ആറ്റിങ്ങൽ: ഒ.എസ്. അംബിക എം.എൽ.എയുടെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് പൊലീസ് വഴിയിൽ തടഞ്ഞു. ചെമ്പകമംഗലം അസംബ്ലി മുക്കിന് സമീപമുള്ള വീട്ടിലേക്കാണ് കോൺഗ്രസ് സംഘം മാർച്ച് സംഘടിപ്പിച്ചത്. ഒ.എസ്. അംബിക എം.എൽ.എയുടെ ഭർത്താവ് കെ. വാരിജാക്ഷൻ രണ്ടാഴ്ച ക്കാലമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തിനെ സംരക്ഷിക്കുന്നതിന്​ എം.എൽ.എയുടെ രണ്ട് ആൺമക്കളും മെഡിക്കൽ കോളജിലാണ്​. പൊതുപരിപാടികൾക്കായി എം.എൽ.എയും സ്ഥലത്തുണ്ടായിരുന്നില്ല. എം.എൽ.എയുടെ രണ്ട്​ മരുമക്കളും എട്ടുമാസം പ്രായമുള്ള ചെറുമകളുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രകടനം നടത്താൻ പോകുന്നതറിഞ്ഞെത്തിയ പൊലീസ് മാർച്ച് വഴിയിൽ തടഞ്ഞു. കോരാണി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. കബീർ തടത്തിൽ, മൻസി അയണിമൂട്, ലാൽ കോരാണി, നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story