Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:38 AM IST Updated On
date_range 26 Jun 2022 5:38 AM ISTആക്രമണം ഇടതുപക്ഷത്തിന് നാണക്കേടുണ്ടാക്കി -സി.പി.ഐ
text_fieldsbookmark_border
കഴക്കൂട്ടം: രാഹുൽ ഗാന്ധിയുടെ വയനാടിലെ ഓഫിസ് തകർത്ത എസ്.എഫ്.ഐ നടപടിയിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. കലാലയങ്ങളെ കൈയൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിതെന്ന് സി.പി.ഐ അസി.സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. സി.പി.ഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുലിന്‍റെ ഓഫിസ് അടിച്ചുതകർത്തത് ഇടതുപക്ഷത്തിനാകെ നാണക്കേടുണ്ടാക്കി. പ്രവർത്തകരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിക്കണം. ഇല്ലെങ്കിൽ ഇടതുമുന്നണിക്ക് അത് ദോഷം ചെയ്യുമെന്നും പ്രകാശ് ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story