Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:38 AM IST Updated On
date_range 26 Jun 2022 5:38 AM ISTവൈദ്യുതി നിരക്ക് വർധന ഇരുട്ടടി -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിലൂടെ ജനങ്ങൾക്ക് സർക്കാർ കനത്ത ഇരുട്ടടിയാണ് നൽകിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. നിത്യോപയോഗ സാധന വില കുതിച്ചുയരുന്നത് നിയന്ത്രിക്കാൻ കഴിയാത്ത ഭരണകൂടമാണ് സംസ്ഥാനത്തുള്ളത്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ജനത്തിനുമേൽ കൂടുതൽ അധികാരപ്രയോഗം നടത്തി പണം തട്ടിപ്പറിക്കാനാണ് വൈദ്യുതിനിരക്ക് വർധനയിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഡൽഹി, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ ഗാർഹിക ഉപഭോക്താക്കൾക്കടക്കം വൈദ്യുതി സൗജന്യമായും കുറഞ്ഞ നിരക്കിലുമാണ് നൽകി വരുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഉൾപ്പെടെ വർധിപ്പിച്ചാണ് കേരള സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നത്. ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധപരിപാടികൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story