Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:37 AM IST Updated On
date_range 26 Jun 2022 5:37 AM ISTകെ.എസ്.ആർ.ടി.സി: സമരം ശക്തമാക്കുമെന്ന് സി.ഐ.ടി.യു
text_fieldsbookmark_border
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എ നേതൃത്വത്തിൽ ചീഫ് ഓഫിസിന് മുന്നിൽ ആരംഭിച്ച സമരം ശക്തമാക്കുമെന്ന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദനും ജനറൽ സെക്രട്ടറി എസ്. വിനോദും അറിയിച്ചു. 7854 പേർക്കാണ് ഇനി ശമ്പളം കിട്ടാനുള്ളത്. കിട്ടുന്ന പണമെല്ലാം മറ്റ് ആവശ്യങ്ങൾക്ക് ചെലവിട്ടശേഷം പ്രതിസന്ധി രൂക്ഷമാണെന്ന് വരുത്തി സർക്കാർ സഹായം വീണ്ടും കിട്ടണമെന്ന നിലപാടിലാണ് മാനേജ്മെന്‍റ്. ഉയർന്ന ഉദ്യോഗസ്ഥരോട് ചീഫ് ഓഫിസിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിർദേശം ലംഘിച്ച് വരുന്നവരെ തടയും. യാത്രക്കാർക്കോ സർവിസ് നടത്തിപ്പിനോ ബുദ്ധിമുട്ടുണ്ടാകാതെയാണ് സമരം നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story