Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:37 AM IST Updated On
date_range 26 Jun 2022 5:37 AM ISTവധശ്രമക്കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
പൂവാർ: അയൽവാസിയായ വയോധികനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിലായി. പരണിയം തിടുതിടുപ്പാൻവിള വീട്ടിൽ ജോയ് (54),സഹോദരൻ റാബി എന്ന ലോറൻസ് (42) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ നടത്തിവരുന്ന പന്നി ഫാമിനെതിരെ തിടുതിടുപ്പാൻവിള വീട്ടിൽ വിൽസൺ പൂവാർ പഞ്ചായത്തിനും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതിന്‍റെ വിരോധം നിമിത്തമാണ് പ്രതികളായ ഇരുവരും ചേർന്ന് വിൽസനെ ആക്രമിച്ചതെന്ന് പൂവാർ പൊലീസ് പറഞ്ഞു. പൂവാർ സി.ഐ എസ്.ബി പ്രവീണിന്‍റെ നേതൃത്വത്തിൽ എസ്.ഐ തിങ്കൾ ഗോപകുമാർ, സി.പി.ഒമാരായ ശശി നാരായൺ, വിഷ്ണു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story