Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുരക്ഷ ഒരുക്കാനെത്തിയ...

സുരക്ഷ ഒരുക്കാനെത്തിയ പൊലീസുകാരെ ഹസന്‍ പുറത്താക്കി

text_fields
bookmark_border
തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിന് സുരക്ഷ ഒരുക്കാനെന്ന പേരിലെത്തിയ പൊലീസുകാരെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പുറത്താക്കി. കെ.പി.സി.സി ആസ്ഥാനത്ത്​ വാർത്തസമ്മേളനത്തിൽ എത്തിയപ്പോഴാണ്​ ഹസൻ പൊലീസ്​ സുരക്ഷക്കെതിരെ തിരിഞ്ഞത്​. സി.പി.എം പ്രവര്‍ത്തകരുടെ അതിക്രമത്തില്‍നിന്ന്​ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടവരാണ് കേരള പൊലീസെന്നും അവരുടെ സുരക്ഷ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും ഹസന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനം സി.പി.എം ആക്രമിച്ചപ്പോള്‍ പൊലീസ്​ കൈയുംകെട്ടി നോക്കിനിന്നു. അതേ നിഷ്‌ക്രിയത്വം തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് കഴിഞ്ഞദിവസം എസ്.എഫ്.ഐക്കാര്‍ അക്രമിച്ചപ്പോഴും പൊലീസ് പ്രകടിപ്പിച്ചത്. അങ്ങനെയുള്ള പൊലീസിന്റെ സുരക്ഷ കോണ്‍ഗ്രസിന്​ ആവശ്യമില്ലെന്നും ഹസൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story