Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുളത്തൂര്‍...

കുളത്തൂര്‍ ഉള്ളൂര്‍കോണം കോളനി നവീകരണത്തിന്​ മോണിറ്ററിങ്​ കമ്മിറ്റിയായി

text_fields
bookmark_border
കുളത്തൂര്‍ ഉള്ളൂര്‍കോണം കോളനി നവീകരണത്തിന്​ മോണിറ്ററിങ്​ കമ്മിറ്റിയായി
cancel
പാറശ്ശാല: കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വട്ടവിള ഉള്ളൂര്‍കോണം കോളനി അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് മോണിറ്ററിങ്​ കമ്മിറ്റി രൂപവത്​കരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുണഭോക്താക്കളുടെ യോഗത്തിലാണ് കമ്മിറ്റി രൂപവത്​കരണം നടന്നത്. കോളനി നിവാസികളുടെ പ്രതിനിധികള്‍ക്ക് പുറമെ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാനും നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥരും കമ്മിറ്റിയില്‍ അംഗങ്ങളാണ്. പദ്ധതിയുടെ നിര്‍വഹണം ഉറപ്പ് വരുത്തുന്നതിന്റെ ചുമതല ഈ കമ്മിറ്റിക്കാണ്​. നിര്‍മിതി കേന്ദ്രം കോളനി നവീകരണം നിര്‍വഹിക്കും. ഒരു കോടി രൂപയാണ് നവീകരണ പ്രവൃത്തികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. മോണിറ്ററിങ്​ കമ്മിറ്റി രൂപവത്​കരണ യോഗം കെ. ആന്‍സലന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാർജുനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, വാര്‍ഡംഗം മേരി, ലിജി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. കുളത്തൂര്‍ ഉള്ളൂര്‍കോണം കോളനി നവീകരണം മോണിറ്ററിങ്​ കമ്മിറ്റി രൂപവത്​കരണ യോഗം കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story