Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഠനം മുടക്കിയുള്ള...

പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുത് -മന്ത്രി വി. ശിവൻകുട്ടി

text_fields
bookmark_border
തിരുവനന്തപുരം: ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരും സ്കൂൾ അധികൃതരും പി.ടി.എയും ശ്രദ്ധപുലർത്തണമെന്നും മന്ത്രി നിർദേശിച്ചു. തളിര് സ്കോളർഷിപ് വിതരണവും രജിസ്ട്രേഷൻ ഉദ്ഘാടനവും തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസുവരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് മാത്രമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്​ പ്രസിദ്ധീകരിക്കുന്ന തളിര് മാസികയുടെ സ്കോളർഷിപ് പരീക്ഷ. ജൂനിയർ (അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ), സീനിയർ (എട്ട്, ഒമ്പത്, 10 ക്ലാസുകൾ) വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ നടത്തുന്നത്. ജില്ലതലത്തിലും സംസ്ഥാനതലത്തിലുമായാണ് പരീക്ഷ, സംസ്ഥാനതല മത്സര വിജയികളെ കൂടാതെ ജില്ലതല മത്സര വിജയികൾക്കും സ്കോളർഷിപ് നൽകുന്നുണ്ട്. ജില്ലതലത്തിൽ ഓരോ വിഭാഗത്തിലും ഏറ്റവും ഉയർന്ന് മാർക്ക് വാങ്ങുന്ന 30 കുട്ടികൾക്ക് 1000 രൂപയും (ആയിരം രൂപ) ശേഷം വരുന്ന 50 കുട്ടികൾക്ക് 500 രൂപയും സ്കോളർഷിപ്പായി നൽകുന്നുണ്ട്. ഓരോ ജില്ലയിലെയും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർഥിക്കായിരിക്കും സംസ്ഥാനതലത്തിൽ പരീക്ഷക്ക്​ പങ്കെടുക്കാൻ അർഹത. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം എന്നിവയെ ആസ്പദമാക്കിയാണ് തളിര് സ്കോളർഷിപ് പരീക്ഷ സംഘടിപ്പിക്കുന്നത്. തളിര് സ്കോളർഷിപ് പരീക്ഷക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story