Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെ​​​ൻ​​​ഷ​​​ൻ:...

പെ​​​ൻ​​​ഷ​​​ൻ: സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി തി​​​രു​​​ത്ത​​​ണം -കെ.​​​യു.​​​ഡ​​​ബ്ല്യു.​​​ജെ

text_fields
bookmark_border
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ വ​​​ർ​​​ധ​​​ന ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി അ​​​ങ്ങേ​​​യ​​​റ്റം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വും അ​​​പ​​​ല​​​പ​​​നീ​​​യ​​​വു​​​മാ​​​ണെ​​​ന്ന്​ കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​നി​​​യ​​​ൻ. ബ​​​ജ​​​റ്റ്​ പ്ര​​​ഖ്യാ​​​പ​​​നം അ​​​ട്ടി​​​മ​​​റി​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​നുപി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ നി​​​ല​​​ക്കുനി​​​ർ​​​ത്താ​​​നും ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്ന്​ യൂ​​​നി​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഒ​​​ന്നാം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അ​​​വ​​​സാ​​​ന ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച 1000 രൂ​​​പ​​​യു​​​ടെ പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധ​​​ന ഇ​​​തു​​​വ​​​രെ ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല. നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ ബ​​​ജ​​​റ്റി​​​ൽ പ​​​റ​​​യുന്ന 1000 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യി​​​ൽ 500 രൂ​​​പ മാ​​​ത്രം അ​​​നു​​​വ​​​ദി​​​ച്ച്​ ഇ​​​പ്പോ​​​ൾ തീ​​​രു​​​മാ​​​നം വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​ശ്രി​​​ത പെ​​​ൻ​​​ഷ​​​ൻ പ​​​കു​​​തി​​​യാ​​​ക്കു​​​മെ​​​ന്ന ബ​​​ജ​​​റ്റ്​ പ്ര​​​ഖ്യാ​​​പ​​​ന​​​വും അ​​​ട്ടി​​​മ​​​റി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. നി​​​യ​​​മ​​​സ​​​ഭ​​​യെ​​​പ്പോ​​​ലും നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കു​​​ന്ന ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​നുപി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത്​ ജ​​​നാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ബാ​​​ധ്യ​​​ത​​​യാ​​​ണ്. പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യോ​​​ട്​ ഒ​​​രുവി​​​ഭാ​​​ഗം ഉ​​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പു​​​ല​​​ർ​​​ത്തു​​​ന്ന നി​​​ഷേ​​​ധ സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി മാ​​​ത്ര​​​മേ ഇ​​​തി​​​നെ​​​യും കാ​​​ണാ​​​നാ​​​വൂ. നൂ​​​റുക​​​ണ​​​ക്കി​​​ന്​ അ​​​പേ​​​ക്ഷ​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​​ക്കു​​​​മ്പോ​​​ഴും പെ​​​ൻ​​​ഷ​​​ൻ വി​​​ഭാ​​​ഗം നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തും ഇ​​​വ​​​ർ ത​​​ന്നെ​​​യാ​​​ണ്. മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യോ​​​ട്​ പു​​​ല​​​ർ​​​ത്തു​​​ന്ന നി​​​ഷേ​​​ധ നി​​​ല​​​പാ​​​ട്​ തി​​​രു​​​ത്താ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ത്യ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ​​​ക്കും യൂ​​​നി​​​യ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​വു​​​മെ​​​ന്ന്​ പ്ര​​​സി​​​ഡ​​​ന്‍റ്​ കെ.​​​പി. ​െറ​​​ജി​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ.​​​എ​​​സ്.​ സു​​​ഭാ​​​ഷും അ​​​റി​​​യി​​​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story