Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:38 AM IST Updated On
date_range 24 Jun 2022 5:38 AM ISTഎം.പിമാരിൽ ബി.പി.എല്ലുകാരും എ.പി.എല്ലുകാരും -സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: ലോക്സഭാംഗമായി താൻ ആദ്യമായി എത്തിയപ്പോൾ ശതകോടീശ്വരന്മാരായ എം.പിമാരെ കണ്ട് അന്ധാളിച്ചെന്ന് സ്പീക്കർ എം.ബി രാജേഷ്. നമ്മുടെ പാർലമെന്റിൽ എ.പി.എൽ എം.പിമാരും ബി.പി.എൽ എം.പിമാരും ഉണ്ടെന്ന് അന്നാണ് മനസ്സിലായത്. മുൻ നിയമസഭ സാമാജികരുടെ സമ്മേളനത്തിലാണ് അദ്ദേഹം പാർലമെന്റ് അനുഭവങ്ങൾ ഓർത്തെടുത്തത്. ആദ്യമായി ജയിച്ച് പാർലമെന്റിലെ ആദ്യപ്രസംഗം കഴിഞ്ഞപ്പോൾ ഒരു എം.പി വന്ന് തന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്ത് ചെലവായെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ ചെലവൊന്നും വന്നിട്ടില്ലെന്ന് താൻ പ്രതികരിച്ചപ്പോൾ തനിക്ക് 30 കോടി ചെലവായെന്ന് ഉത്തരേന്ത്യക്കാരനായ അദ്ദേഹം പറഞ്ഞതും രാജേഷ് ഓർത്തെടുത്തു. ഇത്രയും പണം എങ്ങനെയാണ് പോക്കറ്റിൽനിന്ന് ചെലവാക്കുന്നതെന്ന് ചോദിച്ചപ്പോൾ 60,000 കോടി രൂപ വാർഷിക വിറ്റുവരവുള്ള എം.പിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തിൽ നിന്നുള്ളവർ മാത്രമായിരുന്നു വിറ്റുവരവിന്റെ കണക്ക് പറയാനില്ലാത്ത സാധാരണക്കാരായ എം.പിമാർ. പാർലമെന്റിൽ കേരളത്തിൽനിന്നുള്ള എം.പിമാർ ബി.പി.എൽ എം.പിമാരെന്നും മറ്റുള്ളവർ എ.പി.എൽ എം.പിമാരെന്നും അറിയപ്പെട്ട് തുടങ്ങിയത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ സദസ്സും ആസ്വദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story