Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂൾ കൗൺസലർമാരുടെ...

സ്കൂൾ കൗൺസലർമാരുടെ നിയമനം: എയ്ഡഡ് സ്കൂളുകളെ അവഗണിക്കുന്നതിൽ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർമാരെ ഗവൺമെന്റ് സ്കൂളുകളിൽ നിയമിച്ചപ്പോൾ എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളോട് സർക്കാർ വിവേചനം കാണിക്കുന്നതായി സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഓണറേറിയം വ്യവസ്ഥയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എയ്​ഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും സ്കൂൾ കൗൺസലർമാരെ നിയമിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്ന് യോഗമാവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ മുസ്തഫ പരതക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂസുഫലി വലിയോറ, സംസ്ഥാന ഭാരവാഹികളായ സലീം വടക്കൻ, ഇബ്രാഹിം മണിമൂളി, മുനീർ ചേലമ്പ്ര, റഫീഖ് പാങ്, സാലിം മൂത്തേടം, എം. ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story