Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:38 AM IST Updated On
date_range 24 Jun 2022 5:38 AM IST'സുരേഷ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം'
text_fieldsbookmark_border
തിരുവനന്തപുരം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായതിനെതുടർന്ന് മരിച്ച സുരേഷ് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ. ആരോഗ്യവകുപ്പിന്റെ അനാസ്ഥക്കെതിരെ ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്ന രോഗികളോടുള്ള അവഗണനയും ആരോഗ്യവകുപ്പിന്‍റെ അനാസ്ഥയും അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധ യോഗത്തിന് ഉള്ളൂർ മുരളി അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് പാലോട് രവി, വർക്കല കഹാർ, എം.എ. വാഹിദ്, ചെമ്പഴന്തി അനിൽ, ആറ്റിപ്ര അനിൽ, ജോൺസൻ ജോസഫ്, ജി.എസ്. ശ്രീകുമാർ, കെ.എസ്. ഗോപകുമാർ, നജീവ് ബഷീർ, സുധീർ ഷാ, പത്മകുമാർ എന്നിവർ സംസാരിച്ചു. ചിത്രം: ആരോഗ്യവകുപ്പിന്റെ അനാസ്ഥക്കെതിരെ ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
