Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേരൂര്‍ വടശ്ശേരി...

പേരൂര്‍ വടശ്ശേരി ഗവ.യു.പി.എസ് ഇനി ഹൈടെക്

text_fields
bookmark_border
പേരൂര്‍ വടശ്ശേരി ഗവ.യു.പി.എസ് ഇനി ഹൈടെക്
cancel
കിളിമാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് സമ​ഗ്രശിക്ഷ മുഖേന നടപ്പാക്കുന്ന പ്രീ പ്രൈമറി സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന 'വർണക്കൂടാരം' പദ്ധതിയുടെ ഭാഗമായി കിളിമാനൂർ ഉപജില്ലയിൽ ​പേരൂർ വടശ്ശേരി ഗവ. യു.പി.എസിൽ നിർമാണം പൂർത്തീകരിച്ച പ്രീപ്രൈമറി ഹൈടെക് ക്ലാസ് മുറികളുടെയും പുറംവാതിൽ കളിയിടം, വിശ്രമ കേന്ദ്രം എന്നിവയുടെയും ഉദ്ഘാടനം നടന്നു. പ്രീപ്രൈമറി ക്ലാസ് മുറികളുടെ ജില്ലയിലെ ആദ്യത്തെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പുറംവാതിൽ കളിയിടം അടൂർ പ്രകാശ് എം.പിയും വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളിയും ഉദ്ഘാടനം ചെയ്തു. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷതവഹിച്ചു. ന​ഗരൂർ പഞ്ചായത്ത് പ്രസിഡൻറ് ഡി. സ്മിത സ്വാ​ഗതം പറഞ്ഞു. വിവിധ തലങ്ങളിലെ ജനപ്രതിനിധികളായ അബി ശ്രീരാജ്, ശോഭ, എ.എസ്. വിജയലക്ഷ്മി, കെ. അനിൽകുമാർ, പി.ബി. അനശ്വരി, സിന്ധു രാജീവ്, ലാലി ജയകുമാർ, എം. രഘു, നിസാമുദ്ദീൻ നാലപ്പാട്ട്, അനോബ് ആനന്ദ്, ആർ. സുരേഷ് കുമാർ, ആർ.എസ്. രേവതി, കെ. ശ്രീലത, ഉഷ, അർച്ചന സഞ്ജു, ഡി.പി.ഒ റെനി വർ​ഗീസ്, എ.ഇ.ഒ വി.എസ്. പ്രദീപ്, ബി.പി.സി വി.ആർ. സാബു, മുൻ പഞ്ചായത്ത് പ്രസിഡൻറ് എ. ഇബ്രാഹിം കുട്ടി, എസ്.കെ. സുനി, കെ. വാസുദേവക്കുറുപ്പ്, എം. സന്തോഷ് കുമാർ, ബി. രത്നാകരൻപിള്ള, എസ്. ഫസലുദ്ദീൻ, ആർ. അശോകൻ, കെ.എം. രാധാകൃഷ്ണൻ നായർ, പേരൂർ സത്താർ, വി. ജയശീലൻ, ആർ. രതീഷ്, ജി.വി. ലാൽ, ഹാഷറുദ്ദീൻ, എ. സിനോബ, എ. നസി എന്നിവർ സംസാരിച്ചു. എ. ജുനൈദാ ബീവി നന്ദി പറഞ്ഞു. ചിത്രം പേരൂർ വടശ്ശേരി സ്കൂളിലെ പ്രീപ്രൈമറി ക്ലാസ് മുറികളുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story