Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:36 AM IST Updated On
date_range 24 Jun 2022 5:36 AM ISTജല്‍ശക്തി അഭിയാന്‍: പുരോഗതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി
text_fieldsbookmark_border
തിരുവനന്തപുരം: 'ജല്‍ശക്തി അഭിയാന്‍ ക്യാച്ച് ദ റെയിന്‍ 2022' കാമ്പയിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്രസംഘമെത്തി. വ്യാഴാഴ്ച കലക്ടറേറ്റിലെത്തിയ സംഘം, ജനപങ്കാളിത്തത്തിലൂടെ താഴേത്തട്ടില്‍ വരെ ജലസംരക്ഷണം നടപ്പാക്കുന്നതിനായി ജില്ലയില്‍ നടപ്പാക്കിയ പദ്ധതികള്‍ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ സാന്നിധ്യത്തില്‍ വിലയിരുത്തി. തുടര്‍ന്ന് പുല്ലമ്പാറ പഞ്ചായത്ത് പ്രതിനിധികളും പി.ആര്‍.എസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളും ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍ പങ്കുെവച്ചു. സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രാങ്കൂര്‍ ഗുപ്ത, സി.ഡബ്ല്യു.പി.ആര്‍.എസ് ടെക്‌നിക്കല്‍ ഓഫിസര്‍ രാജ് കുമാര്‍ എന്നിവരാണ് കേന്ദ്രസംഘത്തിലുള്ളത്. വെള്ളി, ശനി ദിവസങ്ങളിൽ വിവിധ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ---------------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story