Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള വ്യാപാര വ്യവസായി...

കേരള വ്യാപാര വ്യവസായി സമിതി ജില്ല ശിൽപശാല

text_fields
bookmark_border
ബാലരാമപുരം : കേരള വ്യാപാര വ്യവസായി സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലരാമപുരം കൽപടിയിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശിൽപശാല മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമിതി ജില്ല പ്രസിഡന്‍റ് എൻ. സുധീന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എം. ബാബുജാൻ, കെ. ആൻസലൻ എം.എൽ.എ, കൈത്തറി തൊഴിലാളി യൂനിയൻ സംസ്ഥാന കൗൺസിൽ അംഗം പാറക്കുഴി സുരേന്ദ്രൻ, സമിതി ജില്ല ട്രഷറർ പി.എൻ. മധു, ആദർശ്​ ചന്ദ്രൻ, കുമാരദാസ്, വിഴിഞ്ഞം സ്റ്റാൻലി, ഭുവനചന്ദ്രൻ, എ. ശശികുമാർ, എ. ഷാനവാസ്‌, എസ്. സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. വ്യാപാരികളും സഹകരണ പ്രസ്ഥാനവും എന്ന സെഷനിൽ സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായരും, പൊതുസമൂഹത്തിൽ വ്യാപാരികളുടെ പങ്ക് എന്ന സെഷനിൽ ലേബർ വെൽഫെയർ ബോർഡ് ചെയർമാൻ സി. ജയൻബാബുവും, വ്യാപാരികളും തൊഴിലാളി സംഘടനകളും എന്ന സെഷനിൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമുവും സംസാരിച്ചു. കോവിഡാനന്തര വ്യാപാരവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അനിവാര്യതയും എന്ന സെഷനിൽ ഇന്‍റർനാഷനൽ സർട്ടിഫൈഡ് പ്രഫഷനൽ ട്രെയിനർ എം.എസ്. രാജീവ്കുമാർ സംസാരിച്ചു. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. : പടം ഇന്നലത്തെ ഫോൾഡറിൽ WhatsApp Image 2022-06-22 at 3.32.25 PM.jpg WhatsApp Image 2022-06-22 at 6.52.30 PM.jpg കേരള വ്യാപാര വ്യവസായി സമിതി തിരുവനന്തപുരം ജില്ല ശിൽപശാല മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story