Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജേഷ് വധം: പ്രതികളുടെ...

രാജേഷ് വധം: പ്രതികളുടെ ജാമ്യക്കാർക്കെതിരെ കേ​സെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: ആർ.എസ്.എസ് ശ്രീകാര്യം കാര്യവാഹക് രാജേഷിന്‍റെ കൊലപാതക കേസിലെ എട്ട്​ മുതൽ 13വരെയുള്ള പ്രതികൾ കോടതിയിൽ ഹാജരാകാത്തതിനെതുടർന്ന് അവരുടെ ജാമ്യക്കാർക്കെതിരെ കോടതി കേസ് രജിസ്റ്റർ ചെയ്തു. കോടതി പലതവണ ഹാജരാകാൻ പ്രതികൾക്ക് നിർദേശം നൽകിയെങ്കിലും ഹാജരായില്ല. തുടർന്നാണ് കോടതി നടപടി. ബായി എന്ന രതീഷ്, മോനി, വിപിൻ, പ്രമോദ്, സജുകുര്യൻ, വിഷ്​ണു മോഹൻ എന്നീ പ്രതികളുടെ ജാമ്യക്കാർക്കെതിരെയാണ് നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്​. മണിക്കുട്ടൻ, വിജിത്ത്, എബി, അരുൺ, സിബി, വിപിൻ, ബിജു എന്ന ഷൈജു എന്നിവരാണ്​ കേസിലെ മറ്റ്​ പ്രതികൾ. രാഷ്ട്രീയ, വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ്​ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്​. 2017 ജൂലൈ 30നായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ - ബി.ജെ.പി പ്രവർത്തകർ തമ്മിൽ പച്ചക്കുന്ന് കോളനിയിൽ നിലനിന്ന സംഘർഷമാണ് രാജേഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story