Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:30 AM IST Updated On
date_range 23 Jun 2022 5:30 AM ISTഓണത്തിനൊരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റിൽ തുടക്കമായി
text_fieldsbookmark_border
തിരുവനന്തപുരം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരു മുറം പച്ചക്കറി കൃഷിക്ക് സെക്രട്ടേറിയറ്റിൽ തുടക്കമായി. 13 മന്ത്രിമാർ ചേർന്നാണ് സെക്രട്ടേറിയറ്റിലെ തോട്ടത്തിൽ പച്ചക്കറി തൈകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. വഴുതന, തക്കാളി തൈകൾ മന്ത്രിമാർ നട്ടു. മന്ത്രിമാരായ പി. പ്രസാദ്, കെ.എൻ. ബാലഗോപാൽ, എം.വി. ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, പി. രാജീവ്, കെ. കൃഷ്ണൻകുട്ടി, ആർ. ബിന്ദു, വി. എൻ. വാസവൻ, ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവർകോവിൽ, ആന്‍റണിരാജു, എ.കെ. ശശീന്ദൻ എന്നിവരാണ് തൈകൾ നട്ടത്. പദ്ധതിയുടെ ഭാഗമായി വിവിധ ഇനം പച്ചക്കറികളാണ് നട്ടുപിടിപ്പിക്കുക. ഓണത്തിന് വിളവെടുക്കാൻ പാകത്തിലാണ് കൃഷി. പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story