Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:40 AM IST Updated On
date_range 22 Jun 2022 5:40 AM ISTഅപകട മരണം: രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsbookmark_border
തിരുവനന്തപുരം: ഇരുചക്രവാഹന അപകടത്തിൽ മരിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് രണ്ടു കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കെ.എസ്.ഇ.ബി സൂപ്രണ്ടായിരുന്ന ഷിജു ആറിന്‍റെ ആശ്രിതർക്കാണ് 1,97,53,000 രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ വാഹന അപകട ക്ലെയിം കോടതിയുടെ ഉത്തരവ്. 2018 ഫെബ്രുവരി ഒന്നിന് പട്ടത്തുനിന്നും മരപ്പാലത്തേക്ക് അതിവേഗത്തിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചായിരുന്നു അപകടം. കെ.എസ്.ആർ.ടി.സിയുടെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. ഷിജുവിനുവേണ്ടി അഡ്വ. ഹെൻട്രി തോമസ്, അഡ്വ. സർജിൻ തോമസ്, അഡ്വ. ആശ സർജിൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story