Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്താരാഷ്ട്ര യോഗദിനം...

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

text_fields
bookmark_border
അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
cancel
ആറ്റിങ്ങൽ: അന്തർദേശീയ യോഗ ദിനാചരണം വിവിധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. തോട്ടക്കാട് വോളിബാൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗദിനാചരണം എൻ. ദേവദത്തൻ മെമ്മോറിയൽ വോളിബാൾ കോർട്ടിൽ നടന്നു. ക്ലബ് പ്രസിഡന്റ് സുരേഷ്​കുമാർ, സെക്രട്ടറി നിസാം തോട്ടക്കാട് എന്നിവർ നേതൃത്വം നൽകി. ലോക യോഗദിനം കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ സമുചിതമായി ആഘോഷിച്ചു. സംസ്ഥാനതല യോഗ മത്സര വിജയി അലീന അസീമിന്റെ നേതൃത്വത്തിൽ യു.പി എച്ച്.എസ് വിഭാഗത്തിലെ ആയിരത്തിഎഴുന്നൂറോളം കുട്ടികളും അധ്യാപകരും അനധ്യാപകരും യോഗ അഭ്യസിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാനും മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ എ. നഹാസ്, കൺവീനർ യു. അബ്ദുൽ കലാം, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ. മീര, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ്. ബിജോയ് എന്നിവർ പങ്കെടുത്തു. കടയ്ക്കാവൂർ പൊലീസി‍ൻെറയും കടയ്ക്കാവൂർ ഗവ.ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഷീല അധ്യക്ഷത വഹിച്ചു. ഡോ. ഗണേഷ് ബാബു അധ്യക്ഷത വഹിച്ചു. എസ്.ഐ എസ്.എസ്. ദീപു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബീന രാജീവ്, സുരേഷ്, ഡോ. സന്തോഷ്, ഡോ. വിജയശങ്കർ, ജയപ്രസാദ്, ഷാഫി, ബിനോദ് എന്നിവർ സംസാരിച്ചു. യോഗ പരിശീലനത്തിൽ എസ്.പി.സി അംഗങ്ങളായ വിദ്യാർഥികൾ പങ്കെടുത്തു. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹൈസ്കൂളിൽ യോഗ ദിനാചരണം നടത്തി. എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്. അജിത ഉദ്ഘാടനം ചെയ്തു. എം. സുനിൽ കുമാർ, സ്റ്റുഡന്റ് പൊലീസ് പദ്ധതി സി.പി.ഒ സബീല ബീവി, എൻ.സി.സി ഓഫിസർ എ.എ. ഷീബ എന്നിവരും പരിശീലകരായിരുന്നു. Twatl ktct yoga കടുവയിൽ കെ.ടി.സി.ടി എച്ച്.എസ്.എസിൽ നടന്ന യോഗ ദിനാചരണം Twatl kadaykkavoor police yoga കടയ്ക്കാവൂർ പൊലീസ് ഗവ. ആയുർവേദ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച യോഗ പരിശീലനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story