Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:40 AM IST Updated On
date_range 20 Jun 2022 5:40 AM ISTവരൂ...നാടിന്‍റെ ചന്തം കാണാൻ ബജറ്റ് ടൂർ പോവാം...
text_fieldsbookmark_border
നെയ്യാറ്റിൻകര: പച്ചപ്പ് തേടിയുള്ള ആനവണ്ടിയുടെ കുതിപ്പ് നെയ്യാറ്റിൻകരയിൽ 40 യാത്രകൾ പിന്നിടുന്നു. ആകർഷകങ്ങളായ സ്റ്റേ ട്രിപ്പുകൾ, ക്യാമ്പ് ഫയറുകൾ, എല്ലാവിഭാഗം യാത്രക്കാർക്കും യോജിച്ച തരം പാക്കേജുകൾ എന്നിവ സവിശേഷതകളാണ്. യാത്രക്കാരുടെ അഭ്യർഥന മാനിച്ച് ജൂലൈ മൂന്നിന് കുമരകത്തേക്കുള്ള ഹൗസ് ബോട്ടിങ് യാത്ര ക്രമീകരിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണം, ബോട്ടിങ് ഉൾപ്പെടെ 1400 രൂപയാണ് നിരക്ക്. വാഗമൺ വഴി മൂന്നാറിലേക്കുള്ള ദൃശ്യചാരുത നിറഞ്ഞ ദ്വിദിന യാത്ര ജൂലൈ 16, 17 തീയതികളിലാണ്. 1350 രൂപയാണ് യാത്രാനിരക്ക്. കുമരകം ഹൗസ് ബോട്ടിങ് നടത്തിയശേഷം വാഗമൺ യാത്ര ജൂലൈ ഒമ്പത്, 10 തീയതികളിലാണ്. യാത്രാക്കൂലി, ഭക്ഷണം, സ്റ്റേ ഉൾപ്പെടെ 2950 രൂപയാണ് നിരക്ക്. 750 രൂപ നിരക്കിൽ മൺറോതുരുത്തിലേക്കുള്ള യാത്ര ജൂൺ 26, ജൂലൈ 10 തീയതികളിൽ നടക്കും. വാഗമണിലേക്കുള്ള ഏകദിന യാത്രകൾ 750 രൂപ നിരക്കിൽ ജൂലൈ മൂന്ന്, 17, 24 തീയതികളിൽ ക്രമീകരിച്ചിട്ടുണ്ട്. പൊന്മുടിയിലേക്കുള്ള ഉല്ലാസയാത്രയും യാത്രക്കാരുടെ ആവശ്യാനുസരണം ഡിപ്പോയിൽനിന്ന് ഉണ്ടായിരിക്കും. രാമായണ മാസത്തിൽ ഭക്തർക്കായി തൃപ്രയാർ ഉൾപ്പെടെയുള്ള ക്ഷേത്ര ദർശനാർഥം നാലമ്പല ദർശന സ്പെഷൽ ടെമ്പിൾ ട്രിപ്പുകളും നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുണ്ടായിരിക്കും. ട്രിപ്പുകളെ സംബന്ധിച്ച വിശദവിവരങ്ങൾക്കും മുൻകൂർ ബുക്കിങ്ങിനും 9846067232 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story