Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:35 AM IST Updated On
date_range 20 Jun 2022 5:35 AM ISTകെ.എസ്.ആർ.ടി.സിക്ക് മാതൃകയായി കണ്ടക്ടർ എസ്. സിന്ധു
text_fieldsbookmark_border
നെയ്യാറ്റിൻകര: ഡ്യൂട്ടിക്കിടയിൽ ബസിൽ കളഞ്ഞുകിട്ടിയ പതിനായിരത്തിൽപരം രൂപ ഡിപ്പോയിൽ അടച്ച് മാതൃകയായി വനിതാ കണ്ടക്ടർ. ഇരുവൈക്കോണം-തിരുവനന്തപുരം സർവിസ് പോകവേ ബസിനുള്ളിൽ കണ്ട പൊതിയിൽ നിന്നാണ് നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ എസ്. സിന്ധുവിന് പണം ലഭിച്ചത്. യാത്രക്കാരുടെയും ഡ്രൈവർ വി.ഐ. ജസ്റ്റിൻ രാജിന്‍റെയും സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തി. ബസിൽ പണത്തിന്റെ ഉടമ ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ വിവരം കൺട്രോൾ റൂമിനെയും മേലധികാരികളെയും അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവെെച്ചങ്കിലും വൈകീട്ട് വരെ അവകാശികൾ എത്താത്തതിനെ തുടർന്ന് പണം ഡിപ്പോയിൽ അടച്ചു. മുമ്പ് പേരൂർക്കട ഡിപ്പോയിൽ ജോലി ചെയ്തിരുന്ന ഘട്ടത്തിലും സിന്ധു കളഞ്ഞുകിട്ടിയ മാല ഉടമയെ ഏൽപ്പിച്ച് ഉത്തരവാദിത്തപൂർണമായി സേവനം നിർവഹിച്ചിട്ടുണ്ട്. പെരുമ്പഴുതൂരിന് സമീപം സൈന്ധവത്തിൽ താമസിക്കുന്ന സിന്ധുവിന്റെ ഭർത്താവ് നേമം െപാലീസ് സബ് ഇൻസ്പെക്ടർ മണിലാലാണ്. അഭിജിത് ലാൽ, അഭിറാം എന്നിവർ മക്കൾ. ജീവനക്കാർക്കും സമൂഹത്തിനും പ്രചോദനമായ സിന്ധുവിന്റെ പ്രവൃത്തിയെ സൗത്ത് സോൺ മേധാവി ജി. അനിൽകുമാർ, എ.ടി.ഒമാരായ ലോപ്പസ്, എസ്. മുഹമ്മദ് ബഷീർ, സുമേഷ്, സജിത്, അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. വിനോദ്, ജനറൽ സി.ഐ സതീഷ് കുമാർ, സുശീലൻ മണവാരി എന്നിവർ അഭിനന്ദിച്ചു. ചിത്രം: ksrtc conductor blpm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story