Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:35 AM IST Updated On
date_range 18 Jun 2022 5:35 AM ISTലോക കേരള സഭ നടത്തിപ്പിൽ സർക്കാറിനെ പ്രശംസിച്ച് കെ.എം.സി.സി നേതാവ്
text_fieldsbookmark_border
തിരുവനന്തപുരം: ലോക കേരള സഭ സംഘാടനത്തെ പ്രശംസിച്ച് മുസ്ലിം ലീഗ് അനുകൂല പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ നേതാവ്. മുസ്ലിം ലീഗ് സംസ്ഥാന, ദേശീയ പ്രവർത്തക സമിതികളിൽ അംഗമായ കെ.പി. മുഹമ്മദ് കുട്ടിയാണ് പ്രതിപക്ഷത്തിൻെറ ബഹിഷ്കരണത്തിനിടെ ലോക കേരള സഭയെ രൂപപ്പെടുത്തിയെടുത്തതിൽ സർക്കാറിനെ പ്രശംസിച്ചത്. പാർട്ടി പിന്തുണയും അനുമതിയും ലഭിച്ചതുകൊണ്ടാണ് സഭയിൽ ഇത്തവണ പങ്കെടുക്കാനായതെന്നും അദ്ദേഹം പറഞ്ഞു. സഭ സമ്മേളനം രണ്ട് വർഷത്തിലൊരിക്കൽ എന്നതിന് പകരം ആറ് മാസത്തിലൊരിക്കൽ കൂടണം. വരുംവർഷങ്ങളിൽ എം.എ. യൂസുഫലി മുൻകൈയെടുത്ത് മുഴുവൻ പാർട്ടി പ്രതിനിധികളെയും സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story