Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:35 AM IST Updated On
date_range 18 Jun 2022 5:35 AM ISTപ്രവാസി ജീവിതം, അതിജീവനം: ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കും വേദിയായി ലോക കേരളസഭ
text_fieldsbookmark_border
തിരുവനന്തപുരം: തൊഴിൽ സാഹചര്യങ്ങളും ചികിത്സയും വിദ്യാഭ്യാസവുമടക്കം ഗൾഫ് പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേദിയായി ലോക കേരളസഭ. നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതു മുതൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധികൾവരെ 'പശ്ചിമേഷ്യൻ രാജ്യങ്ങൾ' എന്ന സെക്ഷനിൽ ഉയർന്നു. വിസിറ്റിങ് വിസയിൽ വരുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ ഇടപെടലുണ്ടാകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് ധനസഹായം അനുവദിക്കണമെന്ന ആവശ്യവും ഉയർന്നു. പ്രധാന ആവശ്യങ്ങൾ, നിർദേശങ്ങൾ: *കേരളത്തിന് പുറത്തുള്ള മലയാളികളെയെല്ലാം നോർക്കയിൽ രജിസ്റ്റർ ചെയ്യിക്കാൻ കാമ്പയിൻ തുടങ്ങണം. ഓൺലൈൻ സാധ്യതകളുടെ കാലത്ത് ഇത് വേഗം സാധിക്കും *ക്ഷേമനിധിയിലേക്കുള്ള അടവ് മുടങ്ങുന്ന അവസരങ്ങളിൽ ഇക്കാര്യം എസ്.എം.എസോ ഇ-മെയിലോ വഴി അറിയിക്കുന്നതിന് സൗകര്യമൊരുക്കണം. 60 വയസ്സ് കഴിഞ്ഞവർക്ക് ക്ഷേമ പദ്ധതിയിൽ ചേരാൻ കഴിയുംവിധം വ്യവസ്ഥകളിൽ ഇളവ് വരുത്തണം *മെഡിക്കൽ ഇൻഷുറൻസ് നോർക്ക ഐ.ഡിയുമായി ബന്ധിപ്പിക്കണം *പുതിയ കാലത്ത് പ്രവാസം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്, ഇക്കാര്യം ചർച്ചചെയ്യണം *പ്രവാസി കുടുംബങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണം *ഗൾഫിലേക്ക് പോകുന്നവർക്ക് യാത്രക്കുമുമ്പ് ബന്ധപ്പെട്ട രാജ്യങ്ങളിലെ നിയമങ്ങളെയും തൊഴിൽ സാഹചര്യങ്ങളെയും പറ്റി നോർക്കയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തണം *വിദേശത്ത് ജോലിക്കിടെ, അസുഖം ബാധിച്ച് കിടപ്പിലായവർക്ക് നാട്ടിൽ സർക്കാർ-സഹകരന്ന മേഖലയിൽ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ചികിത്സ ലഭ്യമാക്കണം *പ്രവാസി മലയാളികളുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ പരിഹരിക്കാൻ റവന്യൂ വകുപ്പിൽ പ്രവാസി സെൽ ആരംഭിക്കണം. വില്ലേജ് ഓഫിസ് മുതൽ നോർക്ക സെന്റർ വരെ വിവിധ തടസ്സങ്ങൾ പ്രവാസികൾ നേരിടുന്നു. ഇത് പരിശോധിക്കണം *എയർ കേരള ആരംഭിക്കുന്നത് പുനരാലോചിക്കണം *മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള എംബാം സർട്ടിഫിക്കറ്റ് നാട്ടിൽനിന്ന് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. ഇത് വേഗത്തിലാക്കാൻ ഇടപെടലുണ്ടാകണം *നോർക്ക ആവിഷ്കരിക്കുന്ന പദ്ധതികൾ താഴേത്തട്ടിൽ എത്തിക്കാൻ നടപടി വേണം *കേരളത്തിലെ സർവകലാശാലകളുടെ ഓഫ് കാമ്പസുകൾ സാധ്യമാകുന്ന ഗൾഫ് രാജ്യങ്ങളിൽ ആരംഭിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story