Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോധികനെ വെട്ടി; പ്രതി...

വയോധികനെ വെട്ടി; പ്രതി പിടിയിൽ

text_fields
bookmark_border
വയോധികനെ വെട്ടി; പ്രതി പിടിയിൽ
cancel
കടയിൽ വാക്കുതർക്കം: വയോധികന്​ വെട്ടേറ്റു; പ്രതി പിടിയിൽ മംഗലപുരം: കടയിൽ സാധനങ്ങൾ വാങ്ങി പണം നൽകാത്തത് ചോദ്യംചെയ്ത വയോധികനെ വെട്ടിപ്പരിക്കേൽപിച്ചു. പ്രതി പിടിയിൽ. കൊയ്ത്തൂർകോണം പണയിൽ വീട്ടിൽ ഇബ്രാഹിമിനെയാണ് (64) മോഹനപുരം ദാറുൽഹുദയിൽ വാടകക്ക്​ താമസിക്കുന്ന കരിക്കകം പുതുവൽ പുത്തൻ വീട്ടിൽ ബൈജു വെട്ടിപ്പരിക്കേൽപിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ കൊയ്‌ത്തൂർകോണം പള്ളിക്ക് സമീപമാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി കൊയ്‌ത്തൂർകോണം സലീന സ്റ്റോറിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം പണം നൽകിയില്ല. ഇത് ചോദ്യംചെയ്തതിനെ തുടർന്നാണ് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഇബ്രഹാമിനെ തലയിലും കൈയിലും വെട്ടിയത്. പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും മംഗലപുരം പൊലീസിന് കൈമാറുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിമിന്റെ നില അതീവ ഗുരുതരമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ബൈജുവിന് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story