Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:33 AM IST Updated On
date_range 18 Jun 2022 5:33 AM ISTമനുഷ്യാവകാശ കമീഷൻ ഇടപെടൽ, അമൃത് പദ്ധതി അവസാന ഘട്ടത്തിലെന്ന് ജല അതോറിറ്റി
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിലെ സ്വീവേജ് ഉൾപ്പെടെയുള്ള മാലിന്യം സംസ്കരിക്കുന്നതിനായി നടപ്പാക്കുന്ന അമൃത് പദ്ധതിയിലെ ബാക്കിയുള്ള നിർമാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജല അതോറിറ്റി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അമൃത് പദ്ധതിക്കായി കുഴിച്ച ശേഷം നന്നാക്കാത്ത പുലയനാർകോട്ട -എസ്.എൻ നഗർ റോഡിലെ ദുരവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജല അതോറിറ്റി മാനേജിങ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. പുലയനാർക്കോട്ട മുതൽ ഇടത്തറ വരെയുള്ള നിർമാണ ജോലികൾ നടന്നുവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020 മാർച്ച് 16നാണ് നിർമാണം ആരംഭിച്ചത്. മണ്ണിന്‍റെ ഘടനയും വെള്ളക്കെട്ടും കോവിഡ് അടച്ചിടലും കാരണമാണ് പദ്ധതി പൂർത്തിയാക്കാൻ കഴിയാതിരുന്നത്. 69 ശതമാനം ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഉള്ളൂർ-ആക്കുളം റോഡിലെ ജോലികൾ പൂർത്തിയായി. എസ്.എൻ നഗർ ഭാഗത്തും കിംസ് റോഡിലും 977 മീറ്റർ പൈപ്പ് ലൈൻ കൂടി സ്ഥാപിക്കണം. ബാക്കിയുള്ള നിർമാണ ജോലികൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ പൂർത്തിയാക്കാൻ ജനപ്രതിനിധികൾ, റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സഹായത്തോടെ നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദീപക് സി. പ്രദീപ് കുമാർ സമർപ്പിച്ച പരാതി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story