Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:33 AM IST Updated On
date_range 18 Jun 2022 5:33 AM ISTമൂന്ന് കോടി ചെലവഴിച്ച് നിർമിച്ച ആശുപത്രി കെട്ടിടത്തിെൻറ സീലിങ് തകർന്നു
text_fieldsbookmark_border
മൂന്ന് കോടി ചെലവഴിച്ച് നിർമിച്ച ആശുപത്രി കെട്ടിടത്തിൻെറ സീലിങ് തകർന്നു കുന്നിക്കോട് (കൊല്ലം): മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമിച്ച് രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടത്തിൻെറ സീലിങ് തകർന്നുവീണു. തലവൂര്‍ നടുത്തേരിയിലെ പത്തനാപുരം താലൂക്ക് ആയുർവേദ ആശുപത്രിയുടെ മേൽക്കൂരയോട് ചേർന്ന സീലിങ്ങാണ് തകർന്നത്. രാത്രിയായതിനാല്‍ വലിയ അപകടം ഒഴിവായി. വ്യാഴാഴ്ച രാത്രി 10.30ഓടെ വലിയ ശബ്ദത്തോടെ സ്റ്റീല്‍ കമ്പികളില്‍ ഉറപ്പിച്ചിരുന്ന പാനലുകള്‍ നിലംപതിക്കുകയായിരുന്നു. ആശുപത്രി കെട്ടിടത്തിൻെറ മേൽക്കൂര സ്ഥാപിച്ചിരുന്നത് ഷീറ്റ് കൊണ്ടാണ്. ഇതിനുതാഴെയായാണ് ജിപ്സം കൊണ്ടുള്ള സീലിങ്. ഇരുനില കെട്ടിടത്തിൻെറ മധ്യഭാഗത്തും രണ്ടാംനിലയിലുമായാണ് സീലിങ് ഇളകിവീണത്. രണ്ടുമാസം മുമ്പ് മന്ത്രി വീണ ജോർജാണ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. സർക്കാർ ഏജന്‍സിയായ നിർമിതിക്കായിരുന്നു കെട്ടിടത്തിൻെറ ചുമതല. നിർമാണ സമയത്ത് തന്നെ അപാകതകളുണ്ടെന്ന് എച്ച്.എം.സി കമ്മിറ്റിയില്‍ ഉൾപ്പെടെ ആരോപണമുയർന്നിരുന്നതായും സൂചനയുണ്ട്. മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകളിൽ ചോർച്ച ഉണ്ടായിരുന്നതായും ഈർപ്പം തങ്ങി നിന്നതിനാലാകാം സീലിങ് തകർന്നതെന്നുമാണ് പ്രാഥമിക നിഗമനം. രാത്രിയായതിനാൽ രോഗികളും കൂട്ടിരിപ്പുകാരും വാർഡുകളിലേക്ക് മാറിയിരുന്നു. പകൽ ആയിരുന്നുവെങ്കിൽ വൻദുരന്തമുണ്ടായേനെ. രാത്രി തന്നെ അഗ്നിരക്ഷാസേനയും പൊലീസും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. കരാര്‍ ഏജന്‍സിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും -എം.എല്‍.എ കുന്നിക്കോട്: താലൂക്ക് ആയുർവേദ ആശുപത്രിയുടെ സീലിങ് തകർന്നുവീണ സംഭവത്തിൽ കരാറുകാരനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും. ബിൽ ഇനിയും കരാറുകാരന് മാറി നൽകിയിട്ടില്ല. നിർമാണത്തിലെ അപാകതകൾ പൂർണമായും പരിഹരിച്ചതിനുശേഷം മാത്രമേ ഇത് നൽകൂ. തനിക്ക് അഴിമതി കാട്ടേണ്ട കാര്യമില്ല. കരാറുകാരൻെറ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം നടത്തും. കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കും. നിര്‍മാണത്തിലെ അപാകതകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ഗണേഷ്കുമാര് പറഞ്ഞു. kg1, kg2 തലവൂര്‍ താലൂക്ക് ആയുർവേദ ആശുപത്രിയുടെ മേൽക്കൂരയോട് ചേർന്ന് സീലിങ് തകർന്നുവീണ നിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story