Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:42 AM IST Updated On
date_range 17 Jun 2022 5:42 AM ISTലോക കേരളസഭ മച്ചിപ്പശുവെന്ന് ചെറിയാൻ ഫിലിപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: ലോക കേരളസഭ മച്ചിപ്പശുവാണെന്നും, ഒന്നും രണ്ടും സഭകളുടെ തീരുമാനങ്ങൾ ഒന്നും നടപ്പായിട്ടില്ലെന്നും കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. കേരള വികസനനിധി, പ്രവാസി വാണിജ്യ ചേംബർ, എൻ.ആർ.ഐ ഇൻവെസ്റ്റ്മെന്റ് കമ്പനി, കൺസ്ട്രക്ഷൻ കമ്പനി, സഹകരണ സംഘം, സിയാൽ മാതൃകയിലുള്ള സംയുക്ത സംരംഭം തുടങ്ങിയ പദ്ധതികൾ സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു. പ്രളയകാലത്ത് പ്രവാസികളുടെ പണം സർക്കാറിന് വൻതോതിൽ ലഭിച്ചെങ്കിലും അവ എന്തിനുവേണ്ടി വിനിയോഗിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല. റീബിൽഡ് കേരള എന്ന സംരംഭം പൂർണമായും പരാജയപ്പെട്ടു. വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ, തിരിച്ചുവരുന്നവരുടെ പുനരധിവാസം, തൊഴിൽ സഹായം, കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം, പ്രവാസി ഇൻഷുറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story