Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:42 AM IST Updated On
date_range 17 Jun 2022 5:42 AM ISTആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കുട്ടികൾക്ക് ശ്രദ്ധയും പരിചരണവും നൽകണം
text_fieldsbookmark_border
തിരുവനന്തപുരം: ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കുട്ടികൾക്ക് മതിയായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ. ഡോക്ടർമാർ അടക്കം ആശുപത്രി ജീവനക്കാർ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും സഹാനുഭൂതിയോടെ പെരുമാറുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി, ഡയറക്ടർ എന്നിവർ ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശിശുസൗഹൃദമാക്കണമെന്നും കമീഷനംഗം റെനി ആൻറണിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. പുനലൂരിൽ പാമ്പ് കടിയേറ്റ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷൻെറ നടപടി. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും ബാലാവകാശങ്ങളെക്കുറിച്ച് ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ടത്ര ധാരണയില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story