Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:42 AM IST Updated On
date_range 17 Jun 2022 5:42 AM ISTഗ്രാഫീൻ ഇന്നവേഷൻ കേന്ദ്രം; ധാരണപത്രം ഒപ്പുവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഗ്രാഫീൻ ഗവേഷണ കേന്ദ്രം കൊച്ചിയിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ധാരണയായി. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹണ പങ്കാളികളായ കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സെന്‍റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിസ് (സീ-മെറ്റ്) ഡയറക്ടർ ഡോ. എൻ. രഘു, ടാറ്റ സ്റ്റീൽ വൈസ് പ്രസിഡന്‍റ് (ടെക്നോളജി ആൻഡ് ന്യൂ മെറ്റീരിയൽസ് ബിസിനസ്) ഡോ. ദേബാശിഷ് ഭട്ടാചാർജി എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. വജ്രത്തേക്കാൾ 40 ഇരട്ടിയും ഉരുക്കിനേക്കാൾ 200 ഇരട്ടിയും ശക്തിയേറിയതും അതീവ നേർത്തതുമായ പദാർഥമാണ് ഗ്രാഫീൻ. ഗ്രാഫീൻ ഗവേഷണ കേന്ദ്രം കേരളത്തിന് വൻ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. യുവ സംരംഭകർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ഗ്രാഫീനിൻെറ സവിശേഷമായ ഘടനപരവും താപപരവും വൈദ്യുതിപരവുമായ ഗുണവിശേഷങ്ങൾ മുതലെടുത്ത് പുതിയ ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻെറ ഉന്നതമായ നിലവാരം പുലർത്തുന്ന സ്റ്റാർട്ടപ് ആവാസവ്യവസ്ഥക്ക് ഗ്രാഫീൻ ഗവേഷണ കേന്ദ്രം കൂടുതൽ ശക്തിപകരുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഗ്രൂപ് ഹെഡ് സുനിത വർമ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story