Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:40 AM IST Updated On
date_range 17 Jun 2022 5:40 AM ISTസ്വപ്ന സി.പി.എം ദുർഭരണത്തിന്‍റെ ഉൽപന്നം -സി.പി. ജോൺ
text_fieldsbookmark_border
തിരുവനന്തപുരം: സ്വപ്ന സുരേഷ് ഒന്നാം പിണറായി സർക്കാർ ദുർഭരണത്തിന്‍റെ സന്തതിയാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. വ്യാജ സർട്ടിഫിക്കറ്റുകൾ മാത്രമുള്ള സ്വപ്ന സുരേഷിനെ രണ്ടരലക്ഷം രൂപ ശമ്പളത്തിന് എങ്ങനെ നിയമിെച്ചന്ന ചോദ്യത്തിന് സി.പി.എമ്മോ സർക്കാറോ മറുപടി പറഞ്ഞിട്ടില്ല. നിയമനത്തിന് ഉത്തരവാദിയെന്ന് കരുതപ്പെടുന്ന ശിവശങ്കറിനെ തിരിച്ചെടുത്ത് ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചത് രണ്ടാം പിണറായി സർക്കാറാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.വൈ.എഫിന്‍റെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ.എസ്.വൈ.എഫ് ജില്ല പ്രസിഡന്‍റ് എസ്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ ജി, എം.പി. സാജു, എം.ആർ. മനോജ്, പി.ജി. മധു, വി.ആർ. സിനി, അഡ്വ. നാൻസി പ്രഭാകർ, പേയാട് ജ്യോതി, എ.കെ നഗർ സതീശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story