Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:40 AM IST Updated On
date_range 17 Jun 2022 5:40 AM ISTഅപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
text_fieldsbookmark_border
നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പൂജപ്പുര തിരുമല ടി.സി 17/956 (3) ഹൗസ് നമ്പർ 24 ദേവികൃപയിൽ പ്രീത (49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതോടെ അയണിമൂട്ടിലായിരുന്നു അപകടം. മകനുമൊത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ പിറകിൽ നിന്ന് വന്ന മറ്റൊരു വാഹനം തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീതയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മരിച്ചു. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ജയകുമാറാണ് ഭർത്താവ്. മകൻ: അനൂപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story