Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൗസിങ്​ ബോർഡിനെ...

ഹൗസിങ്​ ബോർഡിനെ സംരക്ഷിക്കണം -വി.എസ്​. ശിവകുമാർ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ഭവന നിർമാണ ബോർഡിനോടുള്ള സർക്കാറിന്‍റെ അവഗണന അവസാനിപ്പിക്കണമെന്ന്​ മുൻ മന്ത്രി വി.എസ്​. ശിവകുമാർ ആവശ്യപ്പെട്ടു. ഭവന നിർമാണ ബോർഡിന് സർക്കാർ നൽകാനുള്ള 243.16 കോടി രൂപ നൽകി സ്ഥാപനത്തിന്‍റെ ഉത്തേജനത്തിന് തുടക്കം കുറിക്കണം. ഹൗസിങ്​ ബോർഡ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ വി.ആർ. പ്രതാപൻ, പി.എസ്​. മനോജ്, എസ്​. ജയകുമാർ, ആർ. രാഗേഷ്, അജിത, സേവ്യർ, മുബാറക്ക്, ശങ്കരൻപോറ്റി, കെ.ജി. സുനിൽകുമാർ, ജി.എസ്​. ബാബുരാജ് എന്നിവർ സംസാരിച്ചു. ------------------------- റാലി സംഘടിപ്പിക്കും തിരുവനന്തപുരം: എൽ.ഡി.എഫ്​ സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന അക്രമസമരത്തിൽ പ്രതിഷേധിച്ച് 21ന് റാലിയും പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു. റാലിയിൽ പങ്കെടുക്കാനെത്തുന്ന പാർട്ടി പ്രവർത്തകർ നാല്​ മണിക്ക് മുമ്പായി പവർ ഹൗസ് റോഡിൽ അണിനിരക്കണം. ------------------------ sadeesan രാജേശ്വരി ഫാണ്ടേഷൻ നേതൃത്വത്തിൽ ഒരു മാസം നീളുന്ന ജീവകാരുണ്യപ്രവർത്തനങ്ങളു​െടയും പ്രതിരോധ പ്രവർത്തനങ്ങളു​െടയും ബോധവത്കരണ പരിപാടി ജഗതി രാജേശ്വരി പെയിൻ ആൻഡ് പാലിയേറ്റിവ്​ കെയർ സൻെറർ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ബാലതാര അവാർഡ് ജേതാവ് സ്നേഹ അനു, സെക്രട്ടറി എം.ആർ. മനോജ്, പ്രസിഡൻറ് അഡ്വ. സുരേഷ്, മാലിനി എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story