Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇവള്‍ അച്ഛന്റെ അഭിമാന...

ഇവള്‍ അച്ഛന്റെ അഭിമാന ഗംഗ

text_fields
bookmark_border
ഇവള്‍ അച്ഛന്റെ അഭിമാന ഗംഗ
cancel
വെള്ളറട: പിതാവിൻെറ വേർപാടിലും ഗംഗ തളർന്നില്ല, കനത്ത ദുഃഖം ഉള്ളിലൊതുക്കി പരീക്ഷ ഹാളിലേക്ക് അവൾ നടന്നത് അദ്ദേഹത്തിൻെറ സ്വപ്ന സാക്ഷാത്കാരത്തിനായാണ്. അത് നേടിയെടുക്കുകയും ചെയ്തു. മലയോര ഗ്രാമമായ അമ്പൂരിയിലെ തേക്കുപാറ ശൂരവക്കാണിയില്‍ ശിവഗംഗയില്‍ അന്തരിച്ച രാജേഷ്​കുമാറിന്റെ മകളായ ഗംഗ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് പിതാവിൻെറ ആഗ്രഹം സഫലീകരിച്ചത്. താൻ നേടിയ വിജയം അന്തരിച്ച പിതാവിന് സമർപ്പിക്കുകയാണ് വെള്ളറട വി.പി.എം.എച്ച്.എസിലെ ഈ മിടുക്കി. എസ്.എസ്.എൽ.സി പരീക്ഷയുടെ തലേന്നാണ് പ്രവാസിയായിരുന്ന രാജേഷ്‌കുമാര്‍ വൃക്കകള്‍ തകരാറിലായി മരണത്തിന്​ കീഴടങ്ങിയത്. ദുഃഖം തളംകെട്ടിനിന്ന മനസ്സിലും പിതാവിൻെറ ആഗ്രഹ സഫലീകരണത്തിനായാണ് പതറാതെ ഒരോ പരീക്ഷയേയും ഗംഗ നേരിട്ടത്. നിലവില്‍ അമ്പൂരി തേക്കുപാറയിലെ വാടക വീട്ടിലാണ് ഗംഗയും അമ്മ രേഖയും അഞ്ചാം ക്ലാസുകാരന്‍ അനുജന്‍ അര്‍ജുനും കഴിയുന്നത്. സയന്‍സ് വിഷയമെടുത്ത് തുടര്‍പഠനം നടത്താനാണ് ഗംഗയുടെ ആഗ്രഹം. ചിത്രം .ഗംഗ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story