Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലീഗ് അംഗം...

ലീഗ് അംഗം വിട്ടുനിന്നു; വെളിനല്ലൂരിൽ എൽ.ഡി.എഫിനെതിരായ അവിശ്വാസം പരാജയപ്പെട്ടു

text_fields
bookmark_border
ഓയൂർ: മുസ്​ലിം ലീഗി‍ൻെറ രണ്ടംഗങ്ങളിൽ ഒരാൾ വിട്ടുനിന്നതോടെ വെളിനല്ലൂർ പഞ്ചായത്തിൽ എൽ.ഡി.എഫിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാൽ പരാജയപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റിനും വൈസ്​ പ്രസിഡന്‍റിനുമെതിരെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ജൂൺ ആറിനാണ് മുസ്​ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫ് പ്രതിനിധികൾ ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന്​ കത്ത് സമർപ്പിച്ചത്. പഞ്ചായത്തിൽ 17 വാർഡാണുള്ളത്. എൽ.ഡി.എഫിന് എട്ട്​, വെൽഫെയർ പാർട്ടി ഉൾപ്പെടുന്ന യു.ഡി.എഫിന് ഏഴ്, ബി.ജെ.പി രണ്ട് എന്നിങ്ങനെയായിരുന്നു മുമ്പ് സീറ്റ് നില. മുളയറച്ചാൽ വാർഡിലെ എൽ.ഡി.എഫ് അംഗം അമൃത് മരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ പ്രതിനിധി നിസാർ വട്ടപ്പാറ വിജയിച്ചു. ഇതോടെ എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -എട്ട് എന്ന നിലയിലേക്ക് മാറി. തുടർന്നാണ്​ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്​. അവിശ്വാസ പ്രമേയത്തിൽനിന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. യു.ഡി.എഫ് ഘടകക്ഷിയായ മുസ്​ലിം ലീഗി‍ൻെറ വട്ടപ്പാറ വാർഡംഗമാണ്​ വിട്ടുനിന്നത്. ഇതു മൂലം ക്വാറം തികയാഞ്ഞതിനാൽ പ്രമേയം ചർച്ചക്കെടുത്തതുമില്ല. അസുഖംമൂലമാണ് അംഗം എത്താതിരുന്നതെന്ന്​ ലീഗ് വൃത്തങ്ങൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story