Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
വിതുര: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച മൂന്നുപേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. വിതുരയിലെ ഒരുഹോട്ടലിൽ ജോലിക്കാരനായ പാലക്കാട് സ്വദേശി ഹാരിഷിനെയാണ്(21) കഴിഞ്ഞ ദിവസം രാത്രി 11 ഓടെ മൂന്നാഗ സംഘം താമസസ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. സംഭവത്തിൽ പെരിങ്ങമ്മല ഒഴുകുപാറ നാല് സെന്റ് കോളനിയിൽനിന്നും പാലോട് പാപ്പനംകോട് നാദൂ മൻസിലിൽ ബാദുഷ (29), കല്ലറ തച്ചോണം പേഴുംമൂട് വട്ടകൈത വീട്ടിൽനിന്നും വാളിക്കോട് പുളിഞ്ചി മുളവൻകോട് ഫിദ മൻസിലിൽ അൽഫയാദ് (23), വാളിക്കോട് ദർശന സ്കൂളിന് സമീപം സുൽത്താൻ മൻസിലിൽ സുൽത്താൻ ഷാ (23) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി ബാദുഷയും രണ്ടാം പ്രതി അൽഫയാദും ചേർന്ന് നെടുമങ്ങാട്ട് നടത്തിയിരുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഹാരിഷ്. ഇവിടത്തെ ജോലി ഉപേക്ഷിച്ച ഇയാൾ ചൊവ്വാഴ്ച വിതുരയിലെ ഹോട്ടലിൽ ജോലിക്കുകയറി. തങ്ങളെ അറിയിക്കാതെ മറ്റൊരു സ്ഥലത്ത് ജോലിക്ക് കയറിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു മർദനം. ഹാരിഷിന്‍റെ സുഹൃത്തായ മൂന്നാം പ്രതി സുൽത്താൻഷായുടെ സഹായത്തോടെ താമസ സ്ഥലം മനസ്സിലാക്കുകയാണ് പ്രതികൾ ആദ്യം ചെയ്തത്. തുടർന്ന് വിതുരയിലെത്തിയ പ്രതികൾ ഹാരിഷിനെ ബലമായി ബൈക്കിൽ കയറ്റി പെരിങ്ങമ്മലയിലേക്ക് കൊണ്ടുപോയി. വിജനമായ സ്ഥലത്തെത്തിച്ച ശേഷമായിരുന്നു മർദനം. അവശനായ ഇയാളെ വഴിയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐ പത്മരാജ്, എസ്.സി.പി.ഒ രജിത്, സി.പി.ഒ സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോട്ടോ : ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പിടിയിലായ പ്രതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
