Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിളിമാനൂരിൽ വാഹനാപകടം:...

കിളിമാനൂരിൽ വാഹനാപകടം: ഒരാൾ മരിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
കിളിമാനൂരിൽ വാഹനാപകടം: ഒരാൾ മരിച്ചു;  മൂന്നുപേർക്ക് ഗുരുതര പരിക്ക്
cancel
കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം ഇരട്ടച്ചിറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കുളത്തൂർ സ്വദേശി യദു(21)വാണ് മരിച്ചത്. പരിക്കേറ്റ കുളത്തൂർ സ്വദേശികളായ ലിബിൻ, അനന്തു, ജിതിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട്​ ആറുമണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് കിളിമാനൂരിലേക്ക് അമിതവേഗത്തിൽ വന്ന കാർ എതിർവശത്തുകൂടി വന്ന ടിപ്പർ ലോറിയിലും സമീപത്തെ മരങ്ങളിലും ഇടിച്ച്​ തിരുവനന്തപുരം ഭാഗത്തേക്കുവന്ന കാറിലേക്ക് മറിയുകയായിരുന്നു. കാറി‍ൻെറ പിൻസീറ്റിലിരുന്നവർ തെറിച്ച് റോഡിലേക്ക് വീണു. മുൻ സീറ്റിലിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ എ.ടി ജോർജിന്‍റെ നേതൃത്വത്തിൽ നാട്ടുകാരും കിളിമാനൂർ പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story