Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസുകാർക്കുനേരെ...

പൊലീസുകാർക്കുനേരെ അധിക്ഷേപം ചൊരിഞ്ഞ്​​ സി.പി.എം നേതാവിന്‍റെ പ്രസംഗം

text_fields
bookmark_border
പൊലീസുകാർക്കുനേരെ അധിക്ഷേപം ചൊരിഞ്ഞ്​​ സി.പി.എം നേതാവിന്‍റെ പ്രസംഗം
cancel
നെടുമങ്ങാട്: പൊലീസ്​ ഓഫിസർമാർക്കെതിരെ അധിക്ഷേപ പ്രസംഗവുമായി സി.പി.എം ഏരിയ സെക്രട്ടറി. നെടുമങ്ങാട് സി.ഐ സന്തോഷ്‌ കുമാർ, എസ്.ഐ വിക്രമാദിത്യൻ എന്നിവർക്കെതിരെയാണ് പേരെടുത്തുപറഞ്ഞ്​ ഏരിയ സെക്രട്ടറി ആർ. ജയദേവൻ അധിക്ഷേപിച്ചത്​. ചൊവ്വാഴ്ച രാത്രി നെടുമങ്ങാട് ചന്തമുക്കിൽ കോൺഗ്രസ്​ കൊടി നശിപ്പിക്കാൻ ശ്രമിച്ച എ.ഐ.വൈ.എഫ് പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശി. സംഭവത്തിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച്​ ഇടതുമുന്നണി നെടുമങ്ങാട്ട് നടത്തിയ പ്രതിഷേധ യോഗത്തിൽ സ്വാഗതപ്രസംഗം നടത്തവേയായിരുന്നു ഏരിയ സെക്രട്ടറിയുടെ വിവാദ പരാമർശങ്ങൾ. സി.ഐയെ തന്തക്കുപറഞ്ഞായിരുന്നു തുടക്കം. 'സി.ഐ സന്തോഷ്‌ കുമാറിന് കൃത്യമായ പണി കൊടുക്കും. ഒന്നുകിൽ അത് സർക്കാർ നൽകും. സർക്കാറിന് നൽകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ജനം നൽകും. സി.പി.എം നേതാക്കളുടെ ബന്ധം പറഞ്ഞാണ് രണ്ടുപേരും ഇവിടെയിരിക്കുന്നത്. സി.ഐക്ക്‌ സ്റ്റേഷനിൽ പിരിവ് നടത്തലാണ് പണി. ഇത് സംബന്ധിച്ച് നിരവധി പരാതിയുണ്ട്. കഴിഞ്ഞ നെടുമങ്ങാട് കുത്തിയോട്ട സമയത്ത് ഹോട്ടലുകളിൽനിന്നും ബാറുകളിൽനിന്നും ആഹാരവും പണവും കള്ളും പിരിച്ചെടുത്തു' എന്നിങ്ങനെയായിരുന്നു ജയദേവന്‍റെ പരാമർശങ്ങൾ. ഫോട്ടോ : പ്രതിഷേധ യോഗത്തിൽ ആർ. ജയദേവൻ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story