Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:31 AM IST Updated On
date_range 17 Jun 2022 5:31 AM ISTസെക്രട്ടേറിയറ്റിലേക്ക് മുട്ടയെറിഞ്ഞ് മഹിളാമോർച്ച
text_fieldsbookmark_border
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മുട്ടയെറിഞ്ഞു. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ സമരഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. പിന്നാലേ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മുട്ടയെറിയുകയായിരുന്നു. പൊലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ബാരിക്കേഡിന് മുകളിൽ കയറിയ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് താഴെ ഇറക്കി. സമരത്തിനിടെ കുഴഞ്ഞുവീണ ഒരു പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി. നേതാക്കളായ ജയാരാജീവ്, ശ്രീകലാ രാധാകൃഷ്ണന്‍, ലീന, സ്വപ്ന, സന്ധ്യ, രജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരഗേറ്റിന് ഉള്ളിലേക്ക് വീണ മുട്ട ഫയര്‍ഫോഴ്‌സ് കഴുകിമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story