Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:31 AM IST Updated On
date_range 17 Jun 2022 5:31 AM ISTപി.എസ്.സി എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം
text_fieldsbookmark_border
തിരുവനന്തപുരം: പി.എസ്.സി എംപ്ലോയീസ് യൂനിയൻ ജില്ലസമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജി. ശ്രീകുമാർ, എസ്. പുഷ്പലത, ബി. ജയകുമാർ, കെ. സെബാസ്റ്റിൻ, വി. ജിനുകുമാർ, ജി. ഷിബു, ആർ. ഗോപകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ജിനുകുമാർ (പ്രസി.), ആസിഫ് അഹമ്മദ്, എസ്.എസ്. സൗമ്യ (വൈസ് പ്രസി.), ജി. ഷിബുഗണേഷ് (സെക്ര.), ആർ. ഗോപകുമാർ, ബിജുകുമാർ (ജോ.സെക്ര.), പ്രദീപ്. എസ് (ട്രഷ.). --------------------------------- 485 നാഷനൽ സർവിസ് സ്കീം യൂനിറ്റുകൾ അനുവദിച്ചു നെടുമങ്ങാട്: സംസ്ഥാനത്ത് നാഷനൽ സർവിസ് സ്കീം പ്രവർത്തനങ്ങൾക്ക് പുതിയതായി 485 യൂനിറ്റുകൾ കൂടി അനുവദിച്ചു. കേന്ദ്ര യുവജന സ്പോർട്സ് കാര്യാലയമാണ് പുതിയ യൂനിറ്റുകൾ അനുവദിച്ചത്. രാജ്യത്ത് പുതിയതായി 3000 യൂനിറ്റുകൾ അനുവദിച്ചപ്പോൾ കേരളത്തിന് മാത്രം 485 യൂനിറ്റുകൾ ലഭിച്ചു. കേന്ദ്ര സർക്കാർ പുതുക്കിയ ഗ്രാൻറ് അനുസരിച്ച് ഓരോ യൂനിറ്റിനും 75,000 രൂപ പ്രതിവർഷ പ്രവർത്തങ്ങൾക്കുവേണ്ടി ലഭ്യമാകും. നിലവിൽ എൻ.എസ്.എസ് ഗ്രാന്റ് ലഭിക്കുന്ന 1828 യൂനിറ്റുകൾ കേരളത്തിൽ ഉണ്ട്. ഇപ്പോൾ അത് 2313 യൂനിറ്റുകൾ ആയി ഉയർെന്നന്ന് സംസ്ഥാന എൻ.എസ്.എസ് ഓഫിസർ ഡോ. ആർ.എൻ. അൻസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story