Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:40 AM IST Updated On
date_range 15 Jun 2022 5:40 AM ISTവഴയില-പഴകുറ്റി നാലുവരിപ്പാത നിർമാണം ഉടൻ -മന്ത്രി ജി.ആർ. അനിൽ
text_fieldsbookmark_border
നെടുമങ്ങാട്: തടസ്സങ്ങൾ നീക്കി വഴയില-പഴകുറ്റി നാലുവരിപ്പാത പ്രവൃത്തിയുടെ പ്രാരംഭഘട്ടത്തിൽ എത്തിക്കാൻ സാധിച്ചെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് നിയോജക മണ്ഡലത്തിന്റെ വികസന പദ്ധതികൾ ആലോചിക്കുന്നതിനും പുതിയ പദ്ധതികൾക്ക് രൂപംനൽകുന്നതിനുമായി എൽ. ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഒരു വർഷം പിന്നിടുമ്പോൾ നെടുമങ്ങാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു വികസന സെമിനാറിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ജില്ല പഞ്ചായത്ത് മെംബർ, പഞ്ചായത്ത് പ്രസിഡന്റ്ുമാർ, നഗരസഭ കൗൺസിലർമാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ :എൽ.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സെമിനാർ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
