Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:39 AM IST Updated On
date_range 15 Jun 2022 5:39 AM ISTമുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
text_fieldsbookmark_border
ബാലരാമപുരം : കെ.പി.സി.സി ഓഫിസിനും കോൺഗ്രസ് ഓഫിസുകൾക്കു നേർക്കും സി.പി.എം നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഥ നടത്തി. മുഖ്യമന്ത്രിയുടെ കോലം പ്രവർത്തകർ കത്തിച്ചു. ഡി.സി.സി ജന.സെക്രട്ടറി വിൻസെന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്തു. എ. അർഷാദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി വിപിൻ ജോസ്, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് ഡി. വിനു, ബ്ലോക്ക് സെക്രട്ടറി എം.എം. നൗഷാദ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി കെ. തങ്കരാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. സജൻ, പഞ്ചായത്തംഗങ്ങളായ എം. രവീന്ദ്രൻ, എൽ. ജോസ്, നന്നംകുഴി രാജൻ, ടി.എസ്. ലാലു, നദീഷ് നളിൻ, പ്ലാവിള ബാബു, എം. സജീവ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: kolam blpm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story