Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:34 AM IST Updated On
date_range 15 Jun 2022 5:34 AM ISTവിളംബര ജാഥയിലെ അക്രമം; രണ്ടുപേർ റിമാൻഡിൽ
text_fieldsbookmark_border
വെള്ളറട: സി.എസ്.ഐ പ്ലാറ്റിനം ജൂബിലിയുടെയും 63ാമത് എസ്.കെ.ഡി ദിനാഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച വിളംബര ബൈക്ക് റാലിയില്‍ പങ്കെടുത്തവരെ ആക്രമിച്ച കേസില്‍ നാലുപേരെ റിമാൻഡ് ചെയ്തു. മുട്ടച്ചല്‍ സ്വദേശി അനില്‍ ജോസ്, അജിന്‍, ചെമ്പൂര്‍ സ്വദേശികളായ സുബി, ഷിബിന്‍ എന്നീ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആക്രമണത്തിന് നേതൃത്വം കൊടുത്തവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് വൈകിയാല്‍ ദക്ഷിണ കേരള മഹായിടവകയിലെ വിശ്വാസ സമൂഹം പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് മഹായിടവക സെക്രട്ടറി ഡോ.ടി.ടി. പ്രവീണ്‍, പാസ്റ്റര്‍ ബോര്‍ഡ് സെക്രട്ടറി റവ.ജെ. ജയരാജ്, പി.ആര്‍.ഒ റവ. സിബിന്‍, യൂത്ത് കോഓഡിനേറ്റര്‍ സജി സ്റ്റുവര്‍ട്ട്, പ്രോഗ്രാം കണ്‍വീനര്‍ പെരുങ്കടവിള റസ്സലയ്യന്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story