Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരത്തുനിന്ന്...

തിരുവനന്തപുരത്തുനിന്ന് കൂടുതൽ വിദേശ സർവിസുകൾ

text_fields
bookmark_border
ശംഖുംമുഖം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബൂദബി, ദമ്മാം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവിസുകൾ തുടങ്ങുന്നു. തിരുവനന്തപുരം-അബൂദബി സർവിസ് നാളെ മുതൽ തുടങ്ങും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവിസ്‌. രാത്രി 9.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിച്ച്​ 12.10ന് അബൂദബിയിലെത്തും. തിരികെ പുലർച്ച 1.30 ന് അബൂദബിയിൽനിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. ദമ്മാമിലേക്കുള്ള സർവിസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്തുനിന്ന് തിരിച്ച്​ 10.10ന് ദമ്മാമിലെത്തും. തിരികെ 11.35ന് തിരിക്കുന്ന വിമാനം വൈകീട്ട് 7.30ന് തിരുവനന്തപുരത്തെത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story