Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധസംഗമവും...

പ്രതിഷേധസംഗമവും രാഷ്ട്രീയവിശദീകരണ യോഗവും

text_fields
bookmark_border
പ്രതിഷേധസംഗമവും രാഷ്ട്രീയവിശദീകരണ യോഗവും
cancel
ആറ്റിങ്ങൽ: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സ്വർണവും ഡോളറും കടത്തുമ്പോൾ പാർട്ടി സെക്രട്ടറിയും കുടുംബവും മയക്കുമരുന്ന് കച്ചവടത്തിന് നേതൃത്വം കൊടുക്കുകയാണെന്ന് അടൂർ പ്രകാശ് എം.പി ആരോപിച്ചു. ഭരണം ദുർവിനിയോഗം ചെയ്ത് നയതന്ത്രചാനൽ വഴി കള്ളക്കടത്തിന് നേതൃത്വം നൽകിയ പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോൾ-ഡീസൽ വില കുറക്കാൻ തയാറാകാത്ത കേരള സർക്കാറിന്റെ ഇരട്ടത്താപ്പിനെതിരെ ഐ.എൻ.ടി.യു.സി മണമ്പൂർ - കടയ്ക്കാവൂർ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തൊട്ടിക്കല്ല് ജങ്​ഷനിൽ നടന്ന പ്രതിഷേധസംഗമവും രാഷ്ട്രീയ വിശദീകരണയോഗവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റി അംഗം ഡോ.വി.എസ്. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ബി.എ ലിറ്ററേചർ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആറ്റിങ്ങൽ സ്വദേശിനി മാളവികയ്ക്ക് എം.പി ഉപഹാരം നൽകി ആദരിച്ചു. ജോലിയിൽനിന്ന്​ വിരമിച്ച ചുമട്ടു തൊഴിലാളികളെയും ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ, ആറ്റിങ്ങൽ സുരേഷ്, ജി. സത്യശീലൻ, മണനാക്ക് ഷിഹാബുദ്ദീൻ, എസ്. ശ്രീരംഗൻ, എ. അൻസർ, എസ്. ബൈജു, ഭദ്രൻപിള്ള, പി. സജീവ്, ശാസ്തവട്ടം രാജേന്ദ്രൻ, നഹുമത്തുല്ല, എം. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. Twatl adoor prakash mp പെട്രോൾ-ഡീസൽ വില കുറക്കാൻ തയാറാകാത്ത കേരള സർക്കാറിന്റെ ഇരട്ടത്താപ്പിനെതിരെ ഐ.എൻ.ടി.യു.സി തൊട്ടിക്കല്ല് ജങ്​ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story